ബ്ലോക്ക് പഞ്ചായത്ത് വഴി സേവനം നാൽകിവരുന്ന പദ്ധതികൾ
പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) - (പി എം എ വൈ (ജി) )
പ്രധാനമന്ത്രി ആവാസ് യോജനയുടെ ലക്‌ഷ്യം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് ഭവനനിർമ്മാണത്തിന് സർക്കാർ തലത്തിൽ ധനസഹായം അനുവദിക്കുക എന്നതാണ്. ഗുണഭോക്താക്കൾ സ്വന്തമായി രണ്ടര സെന്റ് ഭൂമിയെങ്കിലും ഉള്ളവരും വാസയോഗ്യമായ വീടില്ലാത്തവരുമായിരിക്കണം.
ഗുണഭോക്തൃ കുടുംബത്തിലെ സ്ത്രീ അംഗത്തിന്റെ പേരിലാണ് വീട് അനുവദിക്കുന്നത്. കുടുംബത്തിലെ ഭർത്താവിന്റെയും ഭാര്യയുടെയും കൂട്ടായ പേരിലും വീട് അനുവദിക്കാവുന്നതാണ്. വീടുകളുടെ തറ വിസ്തീർണ്ണം 20 ച .മീ മുകളിൽ ആയിരിക്കണം. വീടിനോടനുബന്ധിച്ചു പുകയില്ലാത്ത അടുപ്പും സാനിറ്ററി കക്കൂസും ഉണ്ടായിരിക്കണം. എല്ലാ വിഭാഗങ്ങളിൽ പെട്ട ഗുണഭോക്താക്കൾക്കും 4 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര സംസ്ഥാന സർക്കാരുകളും ചേർന്നാണ് പദ്ധതിയുടെ നടത്തിപ്പും ധനസമാഹാരണവും നടത്തുന്നത്. വീടിന്റെ നിർമ്മാണത്തിന്റെ
പരിപൂർണ്ണ ഉത്തരവാദിത്തം ഗുണഭോക്താക്കളിൽ നിക്ഷിപ്തമാണ്. നിർമ്മാണത്തിനുള്ള സഹായധനം വീടിന്റെ നിർമ്മാണ പുരോഗതി അനുസരിച്ചു ഗഡുക്കളായി നൽകുന്നതാണ്. കേന്ദ്ര ഗവണ്മെന്റ് സൈറ്റിൽ ജിയോ ടാഗ് ചെയ്തിട്ടാണ് കേന്ദ്ര സഹായമായ 120000/- രൂപ അനുവദിക്കുന്നത്. 3 ഘട്ടങ്ങളായിട്ടാണ് ഈ തുക നൽകുന്നത്. അതോടൊപ്പം വീടിന്റെ പൂർത്തീകരണം കഴിഞ്ഞിരിക്കണം. കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റും 60 :40 എന്ന അനുപാതത്തിലാണ് തുക നൽകുന്നത്. കേന്ദ്ര ഫണ്ട് 72000/- സംസ്ഥാന ഫണ്ട് 48000 /- തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം 280000/-
പി എം എ വൈ ആവാസ് പ്ലസ് ലിസ്റ്റ് മുഖേനയാണ് വീടുകളുടെ ഗുണഭോക്തൃ തെരഞ്ഞെടുപ്പ് നടത്തുന്നത്. ആവാസ് പ്ലസ് സൈറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തിയ ഗുണഭോക്താക്കൾക്ക് മാത്രമേ ധനസഹായം നല്കാൻ കഴിയുകയുള്ളു.
ദേശീയ സമ്പാദ്യ പദ്ധതി
ധനിക ദാരിദ്ര്യ ഭേദമന്യേ ജനങ്ങളിൽ സമ്പാദ്യ ശീലം വളർത്തുന്നതിന് ഭാരത സർക്കാർ ആവിഷ്കരിച്ചിട്ടുള്ള മുഖ്യ പരിപാടികളിൽ ഒന്നാണ് ദേശിയ സമ്പാദ്യ പദ്ധതി (നാഷണൽ സേവിങ് സ്‌കീം ) ഈ പദ്ധതിയുടെ നടത്തിപ്പിൽ വികസന ബ്ലോക്കുകൾക്ക് നിർണ്ണായകമായ പങ്കാണ് ഉള്ളത്. പോസ്റ്റോഫീസ് ആവർത്തന നിക്ഷേപത്തിലൂടെ ഗ്രാമീണ ജനതയെ വികസന പ്രക്രിയയിൽ പങ്കാളികളാക്കുന്നു. ഇതിനായി എം പി കെ ബി വൈ (മഹിളാ പ്രധാൻ ക്ഷേത്രീയ ബെച്ചത് യോജന) ഏജന്റുമാരായ അർപ്പണബോധമുള്ള ഒരു കൂട്ടം വനിതകൾ ബ്ലോക്ക് ഡെവലപ്മെന്റ്റ് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു. എം പി കെ ബി വൈ ഏജന്റുമാരുടെ നിയമനം, പ്രവർത്തന മേൽനോട്ടം എന്നീ കാര്യങ്ങളിൽ ജനറൽ എക്സ്റ്റൻഷൻ ഓഫീസർ, ബ്ലോക്ക് ഡെവലപ്മെന്റ്റ് ഓഫീസറെ സഹായിക്കുന്നു.
കൂടാതെ കിസാൻ വികാസ് പത്രിക, ദേശിയ സമ്പാദ്യ പദ്ധതി എട്ടാം ഇഷ്യൂ, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, പെൻഷൻ നിക്ഷേപ പദ്ധതി, മാസ വരുമാന പദ്ധതി, പോസ്റ്റോഫീസ് ടേം ഡെപോസിറ്റ്, നാഷണൽ സേവിങ് സ്കീം 1992 എന്നിവയിൽ പണംനിക്ഷേപിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് എസ് എ എസ് (സ്റ്റാൻഡേർഡൈസ്ഡ് ഏജൻസി സിസ്റ്റം) ഏജന്റുമാരെയും ബ്ലോക്കിലൂടെ നിയമിച്ചു വരുന്നു. അഭ്യസ്ത വിദ്യരായ വനിതകൾക്ക് ഉപജീവന മാർഗ്ഗവും രാഷ്ട്ര വികസനത്തിന് സാമ്പത്തിക അടിത്തറയും നിക്ഷേപകർക്ക് സുരക്ഷിതത്വവും നൽകുന്നു എന്നതാണ് ദേശിയ സമ്പാദ്യ പദ്ധതിയുടെ പ്രത്യേകത.
സമ്പൂർണ്ണ ശുചിത്വ യജ്ഞം
ഭൗതിക ജീവിത സാഹചര്യങ്ങളിൽ നാം ഏറെ മുന്നിലാണെങ്കിലും ശുചിത്വ സംവിധാനം വ്യക്തി ശുചിത്വത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായാണ് കാണപ്പെടുന്നത്. സമയ ബന്ധിതമായ മാലിന്യ നിർമ്മാർജ്ജനവും സംസ്കരണവും സാധ്യമാകാത്തത് ജലജന്യ രോഗങ്ങളും മറ്റും പടരുന്നതിന് കാരണമാകുന്നു . എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സാനിറ്ററി കക്കൂസുകൾ നിർമ്മിക്കുക, കുടിവെള്ളം സുരക്ഷിതമായി കൈകാര്യം ചെയ്യുക, ഖര-ദ്രവ മാലിന്യങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുക, ഖര-ദ്രവ മാലിന്യങ്ങൾ സുരക്ഷിതമായി നിർമ്മാർജ്ജനം ചെയ്യുക, വ്യക്തി ശുചിത്വവും സമൂഹ്യ ശുചിത്വവും പാലിക്കുക എന്നീ പ്രവർത്തനങ്ങളിലൂടെ ജല ജന്യ രോഗങ്ങളിൽ നിന്നും സംസ്ഥാനത്തെ വിമുക്തമാക്കേണ്ടതുണ്ട്.
ബോധവൽക്കരണ പരിപാടികൾ, ഗ്രാമീണ ഉല്പാദന കേന്ദ്രം, വ്യക്തിഗത ഗാർഹിക കക്കൂസ്, സമൂഹ ശുചിത്വ സമുച്ഛയം, വിദ്യാലയ ശുചിത്വ പരിപാടിയനുസരിച്ച് സർക്കാർ വിദ്യാലയങ്ങളിൽ ശുചിത്വ യൂണിറ്റ്, ആരോഗ്യ വിദ്യാഭ്യാസ ക്‌ളാസ്സുകൾ, അങ്കണവാടികളിൽ ശിശു സൗഹൃദ ടോയ്‍ലെറ്റുകൾ എന്നീ പരിപാടികൾ നടപ്പാക്കുന്നു.സംസ്ഥാന ജില്ലാ ശുചിത്വ മിഷനുകളുടെ നിർദ്ദേശാനുസരണം ശുചിത്വ മാലിന്യ സംസ്കരണ മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കൈവരിക്കുന്നതിനുള്ള നിരവധി പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നുണ്ട്.
VB-G RAM G (വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)
VB-G RAM G ഗ്രാമീണ മേഖലയിലെ തൊഴിൽ ഉറപ്പും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ 60:40 അനുപാദത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ്. ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 125 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുകയും, ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിനായി സ്ഥിരതയാർന്ന ആസ്തികൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജലസംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം, ഉപജീവനമാർഗ്ഗ വികസനം, കാലാവസ്ഥാ വ്യതിയാനo.. . . . . . . തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നു.