ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം തിരുവനന്തപുരം ജില്ലയുടെ വടക്ക് പടിഞ്ഞാർ ഭാഗത്തായി ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്. തിരുവിതാംകൂർഭരണകാലത്ത് തന്നെ ഒരുപ്രധാന വാണിജ്യ-സാംസ്കാരിക കേന്ദ്രമായിരുന്നു ചിറയിൻകീഴ്.

തിരുവനന്തപുരം ജില്ലയുടെ വടക്ക് പടിഞ്ഞാർ ഭാഗത്തായി ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്. തിരുവിതാംകൂർഭരണകാലത്ത് തന്നെ ഒരുപ്രധാന വാണിജ്യ-സാംസ്കാരിക കേന്ദ്രമായിരുന്നു ചിറയിൻകീഴ്. ഡച്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും കാലഘട്ടത്തിലെ ചരിത്ര സ്മാരകമായ അഞ്ചുതെങ്ങ് കോട്ട ഈ ബ്ലോക്കിന്റെ പരിധിയിലാണ് സ്ഥിതി ചെയ്യുന്നത്.
ചിറയിൻകീഴ്താലൂക്കിന്റെവികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് ചിറയിൻകീഴ്ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ചത്. അഞ്ചുതെങ്ങ് , വക്കം , കടയ്ക്കാവൂർ, ചിറയിൻകീഴ്, കിഴുവിലം, മുദാക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ പ്രദേശത്തിന്റെ ആകെ വിസ്തൃതി 84.6 4 ച മീ ആണ് .
തെക്കുപടിഞ്ഞാറ് അറബിക്കടലും, വടക്ക് വർക്കല കിളിമാനൂർ ബ്ലോക്ക് ,കിഴക്ക് തെക്ക് ഭാഗത്തായി പോത്തൻകോട് ബ്ലോക്കുകളും സ്ഥിതി ചെയ്യുന്നു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ 14 വാർഡ് കൾ ആണ് ഉള്ളത് . ദേശീയപാതയായ എൻഎച്ച് 66 കിഴുവിലം മുദാക്കൽ എന്നീ പഞ്ചായത്തുകളിൽ കൂടി ഏകദേശം 3.17 കിലോമീറ്റർ കടന്നുപോകുന്നുണ്ട്.
കൊല്ലം തിരുവനന്തപുരം റെയിൽവേ ലൈൻ ബ്ലോക്കിലെ വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ്, കിഴുവിലം എന്നീ പഞ്ചായത്തുകളിൽ കൂടി കടന്നു പോകുകയും ചിറയിൻകീഴ്, കടയ്ക്കാവൂർ പഞ്ചായത്തുകളിലായി രണ്ട് പ്രധാന റെയിൽവേ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നുണ്ട് . ഗ്രാമപഞ്ചായത്തിലെ മുടപുരം എന്ന സ്ഥലത്താണ് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം സ്ഥിതിചെയ്യുന്നത്. വാമനപുരം നദിയും കൈവഴിയായ മാമം നദിയും അഞ്ചുതെങ്ങ് കായലുമാണ് പ്രധാന ജലാശയങ്ങൾ
.
സാഹിത്യകാരനുംസാമൂഹ്യപരിഷ്കർത്താവുമായകുമാരനാശാൻ(കായിക്കര),ചിത്രകാരൻ രാജാരവിവർമ്മ , നടൻ പ്രേംനസീർഎന്നിവർ ചിറയിൻകീഴ് പ്രദേശത്തിന്റെസാംസ്കാരിക ചരിത്രത്തിന് മുതൽക്കൂട്ടായവരാണ്.
ഈ ബ്ലോക്ക് പഞ്ചായത്തിൽ ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ട വിവിധ ക്ഷേമപദ്ധതികളും, ഭൂരഹിതർക്കുള്ള ഭവന നിർമ്മാണ പദ്ധതികളും നടപ്പിലാക്കുന്നു.ബ്ലോക്ക് പഞ്ചായത്ത്ഭരണ പ്രദേശത്തിന്റെ ഭൂപട വിവരങ്ങൾ സാറ്റലൈറ്റ് ചിത്രങ്ങളുടെയും സർവേകളുടെയും സഹായത്തോടെ ഡിജിറ്റൈസ് ചെയ്ത്വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ്ചിറയിൻകീഴ്.